governor
എസ് എഫ് ഐക്കാര്‍ കാറില്‍ ഇടിക്കുന്നു; തന്നെ ഇടിക്കണമെങ്കില്‍ പുറത്തിറങ്ങാമെന്നു ഗവര്‍ണര്‍
ഗവര്‍ണര്‍ക്കെതിരെ പാലക്കാട് എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു

പാലക്കാട് | കരിങ്കൊടി കാണിക്കുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാറില്‍ ഇടിക്കുന്നതായും തന്നെ ഇടിക്കണമെന്നാണ് അവരുടെ ആവശ്യമെങ്കില്‍ താന്‍ കാറിനു പുറത്തിറങ്ങാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ക്കെതിരെ പാലക്കാട് എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. അതിനു ശേഷമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. സര്‍വകലാശാലകളിലെ സംഘപരിവാര്‍ വല്‍ക്കരണത്തിനെതിരെ തുടരുന്ന പ്രതിഷേധമാണ് ഇന്നും നടന്നത്.
പിന്നാലെ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കരി ങ്കൊടി കാണിക്കുന്നവരോട് വിരോധമില്ലെന്നും അവരോട് തനിക്കു സഹതാപം മാത്രമേയുള്ളൂ എന്നും ഗവര്‍ണര്‍ പറഞ്ഞു. കരിങ്കൊടി കാണിക്കുന്നവര്‍ക്ക് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.