Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം; പ്രതിക്ക് കഠിന തടവും പിഴയും
സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന അതിജീവിതയുടെ കുടയില്‍ കയറിയ നാട്ടുകാരനായ പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു
പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് മൂന്നുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു പത്തനംതിട്ട അതിവേഗ പോക്സോ കോടതി. വെച്ചൂച്ചിറ ചാത്തന്‍ തറ കുളക്കുറ്റിയില്‍ വീട്ടില്‍ റെജി വര്‍ഗീസ് (54) നെ ആണ് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി മഞ്ജിത്ത് ടി ശിക്ഷിച്ചത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15ന് സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന അതിജീവിതയുടെ കുടയില്‍ കയറിയ നാട്ടുകാരനായ പ്രതി അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷന്‍ എസ് ഐ വിനോദ് പി രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന സുഭാഷ് വി പിയാണ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. പ്രോസീക്യൂഷന് വേണ്ടി അഡ്വ. റോഷന്‍ തോമസ് ഹാജരായി. എ എസ് ഐ ഹസീന കോടതി നടപടികളില്‍ സഹായിയായി







