Connect with us

National

ലൈംഗികാതിക്രമ പരാതി: ബ്രിജ് ഭൂഷണ്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ്

ആരോപണങ്ങള്‍ ബ്രിജ് ഭൂഷണ്‍ നിഷേധിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ ചെയര്‍മാന്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ്. അതേസമയം ആരോപണങ്ങള്‍ ബ്രിജ് ഭൂഷണ്‍ നിഷേധിച്ചു. ബ്രിജ് ഭൂഷണെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് ഡല്‍ഹി റോസ് അവന്യൂ കോടതിയെ അറിയിച്ചു.

ബ്രിജ് ഭൂഷനൊപ്പം ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. താരങ്ങളുടെ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

ഇന്നലെ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു താരങ്ങളുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങളുടെ സമരം 20ആം ദിവസത്തിലേക്ക് കടക്കുകയാണ്.