Connect with us

National

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി; രാജ്ഭവന്‍ ജീവനക്കാര്‍ക്കെതിരെയും പരാതി നല്‍കി യുവതി

രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്.

Published

|

Last Updated

കൊല്‍ക്കത്ത| ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരായ ലൈംഗികാതിക്രമ പരാതിയ്ക്ക് പിന്നാലെ രാജ്ഭവനിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി യുവതി. ഗവര്‍ണറുടെ ഒഎസ് സി, പ്യൂണ്‍, പാന്‍ട്രി ജീവനക്കാരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് പോലീസ് അറിയിച്ചു.

ഗവര്‍ണര്‍ക്കെതിരെ പരാതി കൊടുക്കരുതെന്ന് രാജ്ഭവന്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. രാജ്ഭവനിലെ മുറിയില്‍ അടച്ചിട്ടെന്നും ഫോണ്‍ തട്ടിപ്പറിച്ചെന്നും പരാതിയില്‍ പറയുന്നു.

ഗവര്‍ണര്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ എട്ടംഗ പ്രത്യേക സംഘത്തെയാണ് ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ചത്. ഇതിനുപിന്നാലെ അന്വേഷണത്തോട് രാജ്ഭവന്‍ ജീവനക്കാര്‍ സഹരിക്കേണ്ടെന്ന് ഗവര്‍ണര്‍ കത്ത് മുഖേന നിര്‍ദേശം നല്‍കി. തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് സി വി ആനന്ദബോസ് പ്രതികരിച്ചിരുന്നു. അടിസ്ഥാന രഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്നത്. അഴിമതിക്കും അക്രമത്തിനുമെതിരെ താന്‍ സ്വീകരിച്ച നിലപാടുകള്‍ ഭരണകക്ഷിയെ ചൊടിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് ആരോപണം ഉയര്‍ന്നതെന്നാണ് ആനന്ദബോസ് പറഞ്ഞത്.

 

 

 

Latest