Connect with us

Kerala

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി

തനിക്കെതിരെയുള്ള പരാതി വ്യാജമെന്നായിരുന്നു രഞ്ജിത്തിന്റെ ആരോപണം

Published

|

Last Updated

കൊച്ചി | സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. രഞ്ജിത്തിന് ജാമ്യം നല്‍കിയ ഉത്തരവിലാണ് കോടതി നിരീക്ഷണം. ചുമത്തപ്പെട്ട കുറ്റങ്ങളുമായി രഞ്ജിത്തിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ പ്രഥമദൃഷ്ട്യാ പ്രകടമെന്നാണ് കോടതി നീരിക്ഷണം. തനിക്കെതിരെയുള്ള പരാതി വ്യാജമെന്നായിരുന്നു രഞ്ജിത്തിന്റെ ആരോപണം.

പ്രതിയുടെ ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളില്‍ അഞ്ചു വര്‍ഷത്തില്‍ താഴെയാണ് പരമാവധി ശിക്ഷ എന്നിവ പരിഗണിച്ച് ജാമ്യം നല്‍കുന്നതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. പ്രതിയുടെ ആരോഗ്യസ്ഥിതിയും പ്രായവും സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോള്‍ ഒളിവില്‍ പോകാനുള്ള സാധ്യത കുറവാണ്. ജാമ്യം നല്‍കിയാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്ക ഗൗരവമായി കാണുന്നുവെന്നും കോടതി പറഞ്ഞു.

മാര്‍ച്ച് 31ന് തൊടുപുഴയില്‍ നിന്ന് അറസ്റ്റിലായ രഞ്ജിത്ത്, ജാമ്യം ലഭിച്ചതോടെ ഇന്നലെയാണ് എറണാകുളം സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കേസില്‍ സഹസംവിധായക ശാലിനിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന സംശയത്തിലാണ് നടപടി. കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ശാലിനിയുടെ മൊഴി. കേസില്‍ രണ്ട് പേരുടെകൂടി രഹസ്യ മൊഴി അന്വേഷണം സംഘം രേഖപെടുത്തും. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ച ശേഷം രഞ്ജിത്തിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.

 

---- facebook comment plugin here -----

Latest