Connect with us

Kerala

കെ സുധാകരന്‍ പോളിങ്ങ് ബൂത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചതായി പരാതി

കൂടെ ബൂത്തില്‍ കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജയന്ത് ദിനേശിനെതിരെയും യുവമോര്‍ച്ച ഉപാധ്യക്ഷന്‍ കെ ഷിജില്‍ പരാതി നല്‍കി

Published

|

Last Updated

കണ്ണൂര്‍ | മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ വോട്ടു ചെയ്യാന്‍ പോളിങ്ങ് ബൂത്തില്‍ കയറിയത് സഹായിക്കൊപ്പം. നിയമം ലംഘിച്ച് വോട്ടു ചെയ്യുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മുന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരേയും കൂടെ ബൂത്തില്‍ കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജയന്ത് ദിനേശിനെതിരെയും യുവമോര്‍ച്ച ഉപാധ്യക്ഷന്‍ കെ ഷിജില്‍ പരാതി നല്‍കി.

കെ സുധാകരന്‍ വോട്ട് ചെയ്യാന്‍ ബൂത്തില്‍ കയറിയത് അനുയായിയോടൊപ്പമാണെന്നും പോളിങ് ബൂത്തില്‍ ചട്ടങ്ങള്‍ ലംഘിച്ചെന്നും ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സുധാകരന്‍ വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ദൃശ്യങ്ങള്‍ സഹിതമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

 

---- facebook comment plugin here -----

Latest