Kerala
രാത്രി തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ പാപ്പാന്‍ മരിച്ചു
ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ മൊയ്തീന്‍ എന്ന പാപ്പാനാണ് മരിച്ചത്
തിരുവനന്തപുരം | രാത്രി തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ പാപ്പാന്‍ മരിച്ചു. നരുവാമൂട് മുക്കംപാലമൂടുണ്ടായ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശിയായ മൊയ്തീന്‍ എന്ന പാപ്പാനാണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ വയറ്റില്‍ കുത്തേല്‍ക്കുകയും വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുകയും ചെയ്ത മൊയ്തീനെ മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ശ്യാം എന്ന ഉണ്ണിക്കുട്ടന്‍ ആനയുടെ രണ്ടാം പാപ്പാനാണ് മൊയ്തീന്‍. ഭക്ഷണം കൊടുക്കുന്നതിനിടെ പാപ്പാനെ ആന ചുഴറ്റി എറിയുകയായിരുന്നു. നരുവാമൂട് സ്വദേശി സജി മോന്റെ ആനയാണിത്. ആനയുടെ മോഴ ആനയുടെ തേറ്റ പല്ല് മൊയ്തീന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയിരുന്നു.
---- facebook comment plugin here -----




