Connect with us

Kerala

പേരാമ്പ്രയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം: നിരവധി യാത്രക്കാർക്ക് പരുക്ക്

അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന ഭൂ​രി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Published

|

Last Updated

കോഴിക്കോട്| പേരാമ്പ്ര വെള്ളിയൂരില്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേ​ർ​ക്ക് പരുക്ക്. അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന ഭൂ​രി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ബസിന്റെ ഡ്രൈവിംഗ് സീറ്റിന് തൊട്ടുപിന്നിലുണ്ടായിരുന്ന ഒരു സ്ത്രീയും ടാങ്കര്‍ ലോറിയുടെ ഡ്രൈവറും വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ഇതുവരെ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്.

Content Highlights:
Several passengers were injured following a head-on collision between a bus and a tanker lorry at Velliur in Perambra. A woman passenger and the tanker driver remain trapped inside the vehicles, and the Fire Force is currently working to cut open the wreckage to rescue them. Local residents and volunteers are actively assisting in moving the injured to nearby hospitals for urgent medical attention.

Latest