Connect with us

Sports

സെവന്‍സ് ഫുട്‌ബോള്‍; റിവിയേറ വാട്ടര്‍ ചാമ്പ്യന്മാര്‍

ഫൈനലില്‍ ബി ടി ഗള്ളി ഫുട്ബാള്‍ ക്ലബിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് റിവിയേറ വാട്ടര്‍ ചാമ്പ്യന്മാരായത്.

Published

|

Last Updated

അബൂദബി | സ്‌പോര്‍ട്ടിങ് അബൂദബിയും ഡ്രീം സ്‌പോര്‍ട്‌സ് അക്കാദമിയും ശൈഖ് സായിദ് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റിവിയേറ വാട്ടര്‍ ചാമ്പ്യന്മാരായി. യു എ ഇ യിലെ 16 പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ബി ടി ഗള്ളി ഫുട്ബാള്‍ ക്ലബിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് റിവിയേറ വാട്ടര്‍ ചാമ്പ്യന്മാരായത്. മലബാര്‍ എഫ് സി, ഈറ്റ്&ആമ്പ്, ഡ്രൈവ് എഫ് സി അബൂദബി എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

തലാല്‍ സവായ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. അബൂദബി സ്‌പോര്‍ട്ടിങ് ക്ലബ് പ്രസിഡന്റ് ഷാജി ജേക്കബ്, ടീം മാനേജര്‍ ജോസ് ജോര്‍ജ്, ഹാഷിം, സുനില്‍, സൈദലവി, സാഹിര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും കാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

 

Latest