Kerala
താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്
കോഴിക്കോട് | താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 10.30ഓടെ മുക്കം സംസ്ഥാന പാതയില്‍ കുടുക്കില്‍ ഉമ്മരത്ത് ആണ് സംഭവം. നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്.
ഒരു കാറിലെ നന്മണ്ട സ്വദേശികളായ 6 പേര്‍ക്കും മറ്റൊരു കാറിലെ നരിക്കുനി സ്വദേശിക്കുമാണ് പരുക്കേറ്റത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചശേഷം ഒരു കാര്‍ റോഡിലൂടെ പോവുകയായിരുന്ന ലോറിയിലും ഇടിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു
---- facebook comment plugin here -----