Ongoing News
378 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവച്ച് ഇന്ത്യ, ഭീഷണിയുയര്‍ത്തി ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിംഗ്‌സ്
രണ്ടാം ഇന്നിംഗ്‌സില്‍ 245 റണ്‍സ് നേടിയ ശേഷമാണ് ഇന്ത്യ പുറത്തായത്. ഇതോടെ ഇന്ത്യക്ക് മൊത്തം 377 റണ്‍സിന്റെ ലീഡായി.

എഡ്ജ്ബാസ്റ്റണ്‍ | എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മുമ്പില്‍ വലിയ വിജയലക്ഷ്യം മുന്നോട്ടുവച്ച് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സില്‍ 245 റണ്‍സ് നേടിയ ശേഷമാണ് ഇന്ത്യ പുറത്തായത്. ഇതോടെ ഇന്ത്യക്ക് മൊത്തം 377 റണ്‍സിന്റെ ലീഡായി. 378 റണ്‍സ് ലക്ഷ്യത്തിലേക്ക് രണ്ടാമിന്നിംഗ്‌സില്‍ ബാറ്റ് വീശുന്ന ഇംഗ്ലണ്ട് വിക്കറ്റ് പോകാതെ 100 റണ്‍സ് പിന്നിട്ട് ഇന്ത്യക്ക് ഭീഷണിയുയര്‍ത്തിയിട്ടുണ്ട്.
ചേതേശ്വര്‍ പുജാരയും (66) മിന്നുന്ന ഫോമിലുള്ള ഋഷഭ് പന്തും (57) ആണ് ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. സ്‌കോര്‍: ഇന്ത്യ- 416 (ഒന്നാമിന്നിംഗ്‌സ്), 245 (രണ്ടാമിന്നിംഗ്‌സ്). ഇംഗ്ലണ്ട്- 284 (ഒന്നാമിന്നിംഗ്‌സ്), 106 (രണ്ടാമിന്നിംഗ്‌സ്-ബാറ്റിംഗ് തുടരുന്നു).