Connect with us

Mamata Banerjee

ബി ജെ പിയുമായി സഹകരിക്കാന്‍ ശ്രമിക്കുന്നു; മമതക്കെതിരെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാരുണ്യത്തിലാണ് അവര്‍ ദേശീയ നേതാവായത്'

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ തലത്തിന്റെ ബി ജെ പിയെ നേരിട്ടെതിര്‍ക്കുന്ന പ്രതിപക്ഷ കക്ഷിയാവാന്‍ സഖ്യസാധ്യതകള്‍ സജീവമാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ബംഗാള്‍ പി സി സി അധ്യക്ഷനുമായ അധീര്‍ രഞ്ജന്‍ ചൗധരി.

മമത ബാനര്‍ജി ബി ജെ പിയുമായി സഹകരിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാരുണ്യത്തിലാണ് അവര്‍ ദേശീയ നേതാവായത്. ഗോവയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുകയില്ലെന്നത് മമതയുടെ തെറ്റിദ്ധാരണയാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനാണ് പി സി സി അധ്യക്ഷനായ അധീര്‍ രഞ്ജന്‍ ചൗധരി. നേരത്തെ ദേശീയ നേതൃത്വം മമതയോട് അടുക്കുന്നെന്ന സൂചനകള്‍ നല്‍കിയപ്പോഴും അവര്‍ക്കെതിരെ അധീര്‍ രൂക്ഷ വിമര്‍നങ്ങള്‍ നടത്തിയിരുന്നു. ദേശീയ തലത്തില്‍ തൃണമൂലുമായി നീക്കുപോക്കുകള്‍ക്ക് ശ്രമിക്കുന്ന കോണ്‍ഗ്രസ് ബംഗാള്‍ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയേക്കും എന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ പിന്നീട് തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല മമത സ്വന്തം നിലയില്‍ സഖ്യ സാധ്യതകളുമായി മുന്നോട്ട് പോയതോടെ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുകയുമായിരുന്നു.

Latest