National
ജമ്മുകാശ്മീരിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു
ജമ്മുവിലെ സിദ്രയിൽ ഇന്ന് രാവിലെ 7.30നായിരുന്നു ഏറ്റുമുട്ടൽ.
ശ്രീനഗർ | ജമ്മുകാശ്മീരിൽ ട്രക്കിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. ജമ്മുവിലെ സിദ്രയിൽ ഇന്ന് രാവിലെ 7.30നായിരുന്നു ഏറ്റുമുട്ടൽ.
ട്രക്കിൽ ഒളിച്ചു കടക്കാൻ ശ്രമിച്ച ഭീകരർ വാഹന പരിശോധനയ്ക്കിടെ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
ട്രക്കിന്റെ ഡ്രൈവർ ഓടി രക്ഷപെട്ടു. ഇയാളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി സൈന്യം അറിയിച്ചു.







