Connect with us

National

പ്രധാന മന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗാണ് കോടതിയില്‍ ഹരജി നല്‍കിയത്.

അതിനിടെ, സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) സുധീര്‍കുമാര്‍ സക്സേനയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഐ ബി ജോയിന്റ് ഡയറക്ടര്‍ ബല്‍ബീര്‍ സിങ്, എസ് പി ജി ഐ ജി. എസ് സുരേഷ് എന്നിവരാണ് സമിതി അംഗങ്ങള്‍. ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ പ്രതിഷേധമുണ്ടാവുകയായിരുന്നു. ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. 20 മിനുട്ടോളമാണ് പ്രധാന മന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയത്. വന്‍ സുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.

Latest