Connect with us

Kozhikode

സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവ് ആരംഭിച്ചു

കോഴിക്കോട് ഉദ്ദംസിംഗ് നഗറിൽ (മുതലക്കുളം മൈതാനം) സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ പതാക ഉയർത്തി

Published

|

Last Updated

സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവ് 'ലീഡേഴ്‌സ് മീറ്റ്' ഐഎൻഎൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻകെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് | നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സെക്കുലർ ഇന്ത്യ യൂത്ത് കോൺക്ലേവിന് ഇന്ന് തുടക്കമായി. കോഴിക്കോട് ഉദ്ദംസിംഗ് നഗറിൽ (മുതലക്കുളം മൈതാനം) സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാലിഹ് ശിഹാബ് തങ്ങൾ പതാക ഉയർത്തി.

കോഴിക്കോട് മെട്രോ ടവർ ഹോട്ടലിൽ വൈകീട്ട് നടന്ന സംസ്ഥാന ‘ലീഡേഴ്സ് മീറ്റ്’ നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡണ്ടും, ഐ.എൻ.എൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയുമായ എൻകെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഉനൈസ് ഐദറൂസി തങ്ങൾ അധ്യക്ഷനായിരുന്നു.

എൻവൈഎൽ സംസ്ഥാന ജനറൽ സെക്രട്ടറി ഒപി റഷീദ്, ട്രഷറർ അമീൻ മേടപ്പിൽ, ഓർഗനൈസിങ് സെക്രട്ടറി നസ്റുദ്ധീൻ മജീദ്, സെക്രട്ടറി കലാം ആലുങ്ങൽ, ഐ.എൻ.എൽ കോഴിക്കോട് ജില്ല പ്രസിഡണ്ട് ശർമദ് ഖാൻ, എൻവൈഎൽ കോഴിക്കോട് ജില്ലാ ട്രഷറർ ഫൈസൽ കൊടുവള്ളി, റഷീദ് തട്ടങ്ങൽ, മെഹബൂബ് കുറ്റിക്കാട്ടൂർ, സലിം തൈക്കണ്ടി, ഇബ്നു കൊടുവള്ളി എന്നിവർ സംസാരിച്ചു. പി റാഷിദ്‌ നന്ദി പറഞ്ഞു.

Latest