Connect with us

Kerala

കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

വഞ്ചപ്പടിയില്‍നിന്ന് വീട്ടിലേക്ക് തിരിയുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

Published

|

Last Updated

പത്തനംതിട്ട |  കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുമ്പഴ പാലമറൂര്‍ പുലിപ്പാറ കുഴിയില്‍ വീട്ടില്‍ ഏബ്രഹാം (72) ആണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മല്ലശേരിക്ക് സമീപം വഞ്ചിപ്പടിയില്‍ ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം.

കുമ്പഴയില്‍നിന്ന് രക്തപരിശോധന നടത്താന്‍ എത്തിയ ശേഷം മടങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. വഞ്ചപ്പടിയില്‍നിന്ന് വീട്ടിലേക്ക് തിരിയുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഉടന്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പൊടിയമ്മ .മക്കള്‍: ഷിബു, ഷിജു. മരുമക്കള്‍: ഷൈനി, ചിഞ്ചു