Kerala
12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
സ്‌കൂള്‍ വിട്ടുവരികയായിരുന്ന കുട്ടിയെ ഓട്ടോയിലെത്തിയ പ്രതി പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

കണ്ണൂര്‍ | പയ്യന്നൂരില്‍ സ്‌കൂള്‍വിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. പുഞ്ചക്കാട് സ്വദേശി ജയേഷാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്‌സില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ജൂലൈ 30ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്‌കൂള്‍ വിട്ടുവരികയായിരുന്ന കുട്ടിയെ ഓട്ടോയിലെത്തിയ പ്രതി പ്രലോഭിപ്പിച്ച് ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം ബന്ധുക്കളോട് പെണ്‍കുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു . പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച ശേഷം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.