Saudi Arabia
അമേരിക്കന്‍ ഐക്യനാടുകളുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷം: ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന് സന്ദേശമയച്ചു.
റിയാദ് | അമേരിക്കന്‍ ഐക്യനാടുകളുടെ 250-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ആശംസകളര്‍പ്പിച്ച് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനും സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന് സന്ദേശമയച്ചു.
പ്രസിഡന്റിന് നല്ല ആരോഗ്യവും സന്തോഷവും തുടരട്ടെയെന്നും, സര്‍ക്കാരിനും അമേരിക്കയിലെ ജനങ്ങള്‍ക്കും സ്ഥിരമായ പുരോഗതിയും സമൃദ്ധിയുമുണ്ടാകട്ടെയെന്നും ഇരു നേതാക്കളും ആശംസിച്ചു.
സമസ്ത മേഖലകളിലും ഇരു സൗഹൃദ രാജ്യങ്ങള്‍ തമ്മിലുള്ള ശക്തവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ ബന്ധത്തെയും സല്‍മാന്‍ രാജാവ് സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു.
Content Highlights:
Saudi King Salman and Crown Prince Mohammed bin Salman sent congratulations to the United States on its 250th Independence Day. The leaders extended their best wishes for progress and prosperity to the American government and people. The message highlights the strong bilateral relations between the nations.





