Connect with us

Kerala

ടെണ്ടറില്ലാതെ കരാറെടുക്കുന്നത് തുടരാം:; ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികള്‍ക്ക് അനുമതി നീട്ടിനല്‍കി സര്‍ക്കാര്‍

യു ഡി എഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഊരാളുങ്കലിനെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റി ഉള്‍പ്പെടെ 46 ഏജന്‍സികള്‍ക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടിനല്‍കി സംസ്ഥാന സര്‍ക്കാര്‍. ഈ മാസം അവസാനം വരെയാണ് കരാര്‍ നീട്ടിക്കൊണ്ട് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ഈ ഏജന്‍സികളുമായുള്ള കരാറിന്റെ കാലാവധി കഴിഞ്ഞ മേയ് 31 ന് അവസാനിച്ചിരുന്നു.

യു ഡി എഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഊരാളുങ്കലിനെതിരെ കടുത്ത അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. മോദിക്ക് അദാനി എങ്ങനെയാണോ അതു പോലെയാണ് പിണറായിക്ക് ഊരാളുങ്കല്‍ എന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കേരളത്തില്‍ ഏറ്റവുമധികം അഴിമതി നടത്തിയത് പിണറായി സര്‍ക്കാറാണെന്നും അഴിമിതിയുടെയെല്ലാം പ്രഭവ കേന്ദ്രവും മര്‍മ സ്ഥാനവും ഊരാളുങ്കലാണെന്നുമായിരുന്നു ആരോപണം.

എന്നാല്‍, ഭരണത്തിലേറിയ ശേഷം യു ഡി എഫ് ഈ നിലപാടുകളിലെല്ലാം വെള്ളം ചേര്‍ക്കുകയായിരുന്നു. മികച്ച പ്രവര്‍ത്തനമാണ് ഊരാളുങ്കലിന്റേതെന്നാണ് സര്‍ക്കാറിന്റെയും മുന്നണി നേതാക്കളില്‍ ചിലരുടെയും പ്രതികരണം.

Content Highlights:
The Kerala government has extended the permission for 46 accredited agencies including ULCCS to undertake public works without a tender. This decision allows these approved cooperative societies and organizations to continue executing government projects directly. The extension aims to ensure the uninterrupted progress of various infrastructure works across the state.

 

Latest