International
സഊദി രാജാവ് ആശുപത്രിയില്‍
പതിവ് മെഡിക്കല്‍ പരിശോധനകള്‍ക്കായാണ് ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിനെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
റിയാദ് | സഊദി അറേബ്യന്‍ ഭരണാധികാരി ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിനെ റിയാദിലെ ആശുപത്രിയില്‍ പ്രവേശിച്ചു. പതിവ് മെഡിക്കല്‍ പരിശോധനകള്‍ക്കായാണ് ഇതെന്ന് സഊദി റോയല്‍ കോര്‍ട്ട് അറിയിച്ചു.
റിയാദിലെ കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പരിശോധനകള്‍ നടക്കുന്നത്.
രാജാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിശ്ചിത സമയത്തിനുള്ളില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
---- facebook comment plugin here -----


