formula one
സൗദി ഗ്രാന്‍പ്രീ: റെഡ്ബുളിന്റെ മാക്സ് വെസ്തപ്പന്‍ ചാമ്പ്യന്‍
ഫെറാറിയുടെ ചാള്‍സ് ലെക്ലര്‍ക്കിന് രണ്ടാം സ്ഥാനം

ജിദ്ദ | ഫോര്‍മുല വണ്‍ സൗദി ഗ്രാന്‍പ്രീ കാറോട്ട മത്സരത്തില്‍ റെഡ്ബുള്‍ താരം മാക്സ് വെസ്തപ്പന്‍ ജേതാവ്. ഫെറാറിയുടെ ചാള്‍സ് ലെക്ലര്‍ക്കിനെ 0.5 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വെസ്തപ്പന്‍ മറികടന്നു. ബഹ്‌റൈനിലെ ആദ്യ ഗ്രാന്‍പ്രീ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന വെസ്തപ്പന്റെ ആദ്യ ജയമാണിത്.
ഫെറാറിയുടെ കാര്‍ലോ സൈന്‍സ് മൂന്നാമതും റെഡ്ബുള്ളിന്റെ സെര്‍ജിയോ പെരെസ് നാലാം സ്ഥാനത്തും എത്തി. മെഴ്‌സിഡെസിന്റെ ജോര്‍ജ് റസലാണ് അഞ്ചാമത് ഫിനിഷ് ചെയ്തത്.
---- facebook comment plugin here -----