International
സിറിയ സ്വീദ പ്രവിശ്യയിലെ സമാധാന പുനഃസ്ഥാപനം; സ്വാഗതം ചെയ്ത് സഊദി
മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ജോര്‍ദാനും യു എസും നടത്തിയ ശ്രമങ്ങളെ സഊദി അഭിനന്ദിച്ചു.

റിയാദ്/ദമാസ്‌കസ് | തെക്കന്‍ സിറിയയിലെ സ്വീദ പ്രവിശ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തെ സഊദി അറേബ്യ സ്വാഗതം ചെയ്തു. വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദി, സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍-ഷൈബാനി, സിറിയയിലെ യു എസ് പ്രത്യേക പ്രതിനിധി ടോം ബരാക്ക് എന്നിവരാണ് ദമാസ്‌കസില്‍ നടന്ന ചടങ്ങിനിടെ സമാധാന കരാറില്‍ ഒപ്പുവെച്ചത്.
മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ജോര്‍ദാനും യു എസും നടത്തിയ ശ്രമങ്ങളെ സഊദി അഭിനന്ദിച്ചു. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ റിപോര്‍ട്ടുകള്‍ പ്രകാരം സ്വീദ പ്രവിശ്യയില്‍ ജൂലൈയില്‍ നടന്ന രൂക്ഷമായ ആക്രമണത്തില്‍ 56 പേരാണ് കൊല്ലപ്പെട്ടത്.
സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും പ്രദേശിക സമഗ്രത സംരക്ഷിക്കുന്നതിനും സിറിയ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും രാജ്യം പിന്തുണ ആവര്‍ത്തിച്ചു.