International
ആദ്യമായി ഹജ്ജ് നിർവഹിക്കുന്നവർക്ക് സഊദിയിൽ പത്ത് ദിവസം ശമ്പളത്തോടെ അവധി
തൊഴിൽ വിസയിലെത്തി രണ്ട് വർഷം പൂർത്തിയാക്കിയവർക്കും ആനുകൂല്യം

മക്ക/റിയാദ്| ആദ്യമായി വിശുദ്ധ ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കുന്നവർക്ക് പത്ത് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അർഹതയുണ്ടെന്ന് സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
ആദ്യമായി ഹജ്ജ് കർമം നിർവഹിക്കുന്നവർക്കും തൊഴിൽ വിസയിലെത്തി രണ്ട് വർഷം പൂർത്തിയാക്കിയവർക്കുമാണ് ആനുകൂല്യം ലഭിക്കുക. ബലിപെരുന്നാൾ ഉൾപ്പെടെ പത്ത് ദിവസത്തിൽ കുറയാത്തതും 15 ദിവസത്തിൽ കൂടാത്തതുമായ ഹജ്ജ് അവധിക്കാണ് അർഹത.
അതേസമയം, തൊഴിൽ ആവശ്യകതകൾക്കനുസൃതമായി പ്രതിവർഷം ഹജ്ജ് അവധി അനുവദിക്കുന്ന ജീവനക്കാരുടെ എണ്ണം നിർണയിക്കാൻ തൊഴിലുടമക്ക് അവകാശമുണ്ടെന്നും ഈ നിയന്ത്രണങ്ങൾ കരാർ ബന്ധത്തിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി
---- facebook comment plugin here -----