Ongoing News
ശാശ്വതമായ പ്രാദേശിക സമാധാനത്തിന് ആഹ്വാനം ചെയ്ത് സഊദി അറേബ്യ
സഊദി അറേബ്യയുടെ സുരക്ഷയും വികസനവും മേഖലയുടെ സ്ഥിരതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മനാമ| ബഹ്റൈനിൽ നടക്കുന്ന 22-ാമത് മനാമ ഡയലോഗ് സുരക്ഷാ ഉച്ചകോടിയിൽ ശാശ്വതമായ പ്രാദേശിക സമാധാനത്തിനും സുരക്ഷിതത്വത്തിനുമായി നയതന്ത്ര പരിഹാരങ്ങൾ തേടാൻ സഊദി അറേബ്യ ആഹ്വാനം ചെയ്തു. ഉച്ചകോടിയിലെ പ്രത്യേക സെഷനിൽ സംസാരിച്ച സഊദി വിദേശകാര്യ സഹമന്ത്രി വലീദ് അൽ ഖെറൈജിയാണ് രാജ്യത്തിന്റെ ഈ ശക്തമായ നിലപാട് വ്യക്തമാക്കിയത്. സഊദി അറേബ്യയുടെ സുരക്ഷയും വികസനവും മേഖലയുടെ സ്ഥിരതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മേഖല നേരിടുന്ന വെല്ലുവിളികളെ നയതന്ത്ര ചർച്ചകളിലൂടെയും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടും മാത്രമേ മറികടക്കാൻ സാധിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി. യെമനിലെ ഹൂത്തി മിലിഷ്യകൾ നടത്തുന്ന അക്രമണങ്ങളെയും അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന് നേരെയുള്ള ഭീഷണികളെയും സഊദി ശക്തമായി അപലപിച്ചു
യെമനിലെ ഔദ്യോഗിക ഗവൺമെന്റിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, സമഗ്രമായ രാഷ്ട്രീയ ചർച്ചകളിലൂടെ മാത്രമേ അവിടെ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്നും കൂട്ടിച്ചേർത്തു. മേഖലയിലെ സാമ്പത്തിക പുരോഗതിക്കും സുസ്ഥിര വികസനത്തിനും സുരക്ഷിതമായ അന്തരീക്ഷം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കിയ സൗദി അറേബ്യ, സഖ്യകക്ഷികളുമായി ചേർന്ന് സമാധാന ശ്രമങ്ങൾ തുടരുമെന്ന് ഉറപ്പുനൽകി.
2026 ഒക്ടോബർ 30 മുതൽ നവംബർ 1 വരെ 22-ാമത് ഐ ഐ എസ്എ സ് മനാമ ഡയലോഗിന് ഈ വര്ഷം ബഹ്റൈനാണ് ആദിത്യമരുളുന്നത്, 50-ൽ അധികം രാജ്യങ്ങളിൽ നിന്നായി മന്ത്രിമാരും നയതന്ത്രജ്ഞരും സൈനിക മേധാവികളും ഉൾപ്പെടെ 600-ലധികം പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ,പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സുരക്ഷാ വെല്ലുവിളികളും പ്രാദേശിക സംഘർഷങ്ങളും നയതന്ത്ര സഹകരണവുമാണ് പ്രധാന ചർച്ചാ വിഷയം.
Content Highlights: Saudi Arabia urged diplomatic solutions for regional peace at the 22nd Manama Dialogue in Bahrain. Vice Foreign Minister Waleed El Khereiji emphasized that Saudi security is tied to regional stability. He condemned Houthi attacks while reaffirming support for Yemen’s official government.







