National
ജയ്പൂരില്‍ സര്‍വകലാശാല കെട്ടിടത്തിൽ നിന്ന് ചാടി എം ബി എ വിദ്യാർഥിനി ജീവനൊടുക്കി
പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുന്‍പായാണ് വിദ്യാര്‍ഥിനി ചാടിയത്
ജയ്പൂര്‍| ജയ്പൂരില്‍ സര്‍വകലാശാല കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് ചാടി എം ബി എ വിദ്യാര്‍ഥിനി ജീവനൊടുക്കി. .രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയായ യശ്വസി രോഹില്ലയാണ് മരിച്ചത്. ജയ്പൂരിലെ പൂര്‍ണിമ സര്‍വകലാശാലയില്‍ ഇന്ന് രാവിലെയാണ് സംഭവം. പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുന്‍പായാണ് വിദ്യാര്‍ഥിനി ചാടിയത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ നടക്കുകയായിരുന്നു.
രാവിലെ ഒന്‍പത് മണിക്കായിരുന്നു പരീക്ഷ നടക്കേണ്ടത്. പരീക്ഷ ഹാളിലേക്ക് കയറുന്നതിന് തൊട്ടുമുന്‍പ് വിദ്യാര്‍ഥിനിക്ക് ഒരു ഫോണ്‍ കോള്‍ വന്നുവെന്നും പിന്നാലെ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏകദേശം ആറ് മിനിറ്റോളം ഫോണില്‍ സംസാരിച്ചതായാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്.ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചിട്ടും അവരെ തള്ളിമാറ്റി താഴേക്ക് ചാടുകയായിരുന്നു.
Content Highlights: A second-year MBA student named Yashvasi Rohilla died after jumping from the sixth floor of Poornima University in Jaipur. The incident occurred just before her third-semester examination was set to begin. CCTV footage revealed she jumped after talking on the phone for about six minutes.






