Connect with us

Eduline

പഠനപദ്ധതി പരിഷ്‌കരിച്ച് സി ബി എസ് ഇ; പത്താം ക്ലാസ്സ് പരീക്ഷ ആശ്വാസമാകും

സ്‌കിൽ പേപ്പർ ബോർഡ് പരീക്ഷ എഴുതി വിജയിക്കുന്നവർക്ക് നാഷനൽ സ്‌കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും

Published

|

Last Updated

2028ലെ സി ബി എസ് ഇ പത്താം ക്ലാസ്സ് ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആശ്വാസനടപടിയുമായി കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡ്. പഠന പദ്ധതി പരിഷ്‌കരിച്ചതോടെ അഞ്ച് നിർബന്ധിത വിഷയങ്ങൾക്ക് പുറമെ ഓപ്ഷനലായി ഒരു സ്‌കിൽ (നൈപുണ്യ) പേപ്പർ കൂടി വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. മാത്തമാറ്റിക്‌സ്, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ തോറ്റാലും സ്‌കിൽ പേപ്പറിൽ ലഭിക്കുന്ന മാർക്ക് ഉപയോഗിച്ച് പരീക്ഷ ജയിക്കാൻ പുതിയ പരിഷ്‌കാരത്തിലൂടെ സാധിക്കും. സ്‌കിൽ പേപ്പർ ബോർഡ് പരീക്ഷ എഴുതി വിജയിക്കുന്നവർക്ക് നാഷനൽ സ്‌കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും.

2026-27 അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസ്സിലെത്തുന്ന വിദ്യാർഥികൾക്ക് ഇൻഡിവിജ്വൽസ് ഇൻ സൊസൈറ്റി, കമ്പ്യൂട്ടേഷനൽ തിങ്കിംഗ് ആൻഡ് എ ഐ മൊഡ്യൂളുകൾ, എൻവയോൺമെന്റൽ എജ്യൂക്കേഷൻ എന്നീ മൂന്ന് വിഷയങ്ങൾ ഉണ്ടാകില്ല. പാഠ്യപദ്ധതിയിൽ നിന്ന് ഈ വിഷയങ്ങൾ ഒഴിവാക്കി.

ഒമ്പത് മുതൽ പത്ത് വരെ വിഷയങ്ങൾ പഠിക്കേണ്ടി വരുന്നത് വിദ്യാർഥികൾക്ക് അധിക ഭാരമാകുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ സർക്കുലർ പ്രാബല്യത്തിൽ വന്നതോടെ ബോർഡ് പരീക്ഷക്കായി അഞ്ച് വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർഥികൾക്ക് സാധിക്കും.

2026-27 ലെ ഒമ്പതാം ക്ലാസ്സുകാർക്കും 2027-28ലെ പത്താം ക്ലാസ്സുകാർക്കും വൊക്കേഷനൽ എജ്യുക്കേഷൻ നിർബന്ധിത പഠനമേഖലയായി തുടരും. ഇതിനായി വിദ്യാർഥികൾക്ക് “കൗശൽ വികാസ്’ എന്ന വിഷയമോ അല്ലെങ്കിൽ ബോർഡ് വിജ്ഞാപനം ചെയ്ത 22 സ്‌കിൽ വിഷയങ്ങളിൽ ഒന്നോ തിരഞ്ഞെടുക്കാവുന്നതാണെന്നും സി ബി എസ് ഇ അക്കാദമിക് ഡയറക്ടർ പ്രഗ്യ എം സിംഗ് വ്യക്തമാക്കി.
ഒഴിവാക്കിയ വിഷയങ്ങൾ

  • ഇൻഡിവിജ്വൽസ് ഇൻ സൊസൈറ്റീസ് (ഒമ്പതാം ക്ലാസ്സ് പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കി)
  • കമ്പ്യൂട്ടേഷനൽ തിങ്കിംഗ് ആൻഡ് എ ഐ മൊഡ്യൂളുകൾ (ഒമ്പതാം ക്ലാസ്സിൽ നിന്ന് ഒഴിവാക്കി)
  • എൻവയോൺമെന്റൽ എജ്യുക്കേഷൻ (പത്താം ക്ലാസ്സ് പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കി

നിർബന്ധിത ബോർഡ് പരീക്ഷകൾ

രണ്ട് ഭാഷകൾ

  • ഗണിതം
  • സയൻസ്

വൊക്കേഷനൽ/ സ്‌കിൽ വിദ്യാഭ്യാസം

വൊക്കേഷനൽ വിദ്യാഭ്യാസം നിർബന്ധിതമായി തുടരുമെങ്കിലും വിദ്യാർഥികൾക്ക് രണ്ട് ഓപ്ഷനുകൾ നൽകിയിട്ടുണ്ട്:
കൗശൽ വികാസ്- ഇത് തിരഞ്ഞെടുക്കുന്നവർക്ക് സ്‌കൂൾ തലത്തിൽ മാത്രമായിരിക്കും വിലയിരുത്തൽ. ഇവർ ബോർഡ് പരീക്ഷ എഴുതേണ്ടതില്ല.

22 സ്‌കിൽ സബ്ജക്ടുകൾ- ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഐ ടി തുടങ്ങിയ 22 അംഗീകൃത സ്‌കിൽ വിഷയങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുന്നവർക്ക് നാഷനൽ സ്‌കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് സർട്ടിഫിക്കേഷനായി പത്താം ക്ലാസ്സിൽ പ്രത്യേക ബോർഡ് പരീക്ഷ ഉണ്ടായിരിക്കും.

തോറ്റാലും വിജയിക്കാൻ അവസരം

പ്രധാന വിഷയങ്ങളായ ഗണിതം, സയൻസ്, സോഷ്യൽ സയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ടാൽ, വിദ്യാർഥി അധികമായി എടുത്ത സ്‌കിൽ പേപ്പറിലെ മാർക്ക് പകരമായി കണക്കാക്കി പരീക്ഷ വിജയിക്കാൻ ബോർഡ് അവസരമൊരുക്കും.

Content Highlights: CBSE has introduced major curriculum reforms for class 10 board exams starting from 2028. Students can now use marks from an optional skill paper to pass if they fail any core subject like math, science, or social science. Additionally, certain subjects have been removed from classes 9 and 10 to reduce student burden.

---- facebook comment plugin here -----

Latest