Connect with us

Saudi Arabia

ഗള്‍ഫ് പ്രതിരോധ ഏകോപനം ശക്തമാക്കുന്നു; ജിസിസി സൈനിക മേധാവികളുടെ സുപ്രീം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സഊദി

സായുധ സേനയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ജനറല്‍ ഫയ്യാദ് അല്‍-റുവൈലി ആണ് യോഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചത്.

Published

|

Last Updated

മനാമ |  പ്രാദേശിക സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്നതിനായി ഗള്‍ഫ് രാജ്യങ്ങള്‍ പ്രതിരോധ ഏകോപനം ശക്തമാക്കുന്നതിനിടെ, ബഹ്റൈനില്‍ നടന്ന ജിസിസി സൈനിക മേധാവികളുടെ സുപ്രീം മിലിട്ടറി കമ്മിറ്റിയുടെ 23-ാമത് യോഗത്തില്‍ സഊദി അറേബ്യ പങ്കുചേര്‍ന്നു. സായുധ സേനയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ജനറല്‍ ഫയ്യാദ് അല്‍-റുവൈലി ആണ് യോഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചത്.

യമനിലെ ഹൂതി മിലിഷ്യകളില്‍ നിന്നുള്ള ഭീഷണികളും മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ അസ്ഥിരതയും കണക്കിലെടുത്ത് പ്രതിരോധ തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഹ്റൈന്‍ ആതിഥേയത്വം വഹിച്ച ഈ ഉന്നതതല യോഗം ചേര്‍ന്നത്. ജിസിസി അംഗരാജ്യങ്ങളിലെ സൈനിക മേധാവികള്‍ക്ക് പുറമെ യുണൈറ്റഡ് മിലിട്ടറി കമാന്‍ഡ് പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

മേഖല നേരിടുന്ന അസാധാരണമായ ആക്രമണങ്ങളെയും സുരക്ഷാ ഭീഷണികളെയും നേരിടാന്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യവും സൈനിക ഏകോപനവും ആവശ്യമാണെന്ന് ബഹ്റൈന്‍ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ തിയാബ് ബിന്‍ സഖര്‍ അല്‍ നുഐമി വ്യക്തമാക്കി. സംയുക്ത പ്രതിരോധ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, തന്ത്രപ്രധാനമായ ഇന്‍ഫ്രാസ്ട്രക്ചറുകളുടെ സുരക്ഷ ഉറപ്പാക്കുക, സായുധ സേനകള്‍ തമ്മിലുള്ള പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു

Content Highlights: Saudi Arabia participated in the 23rd GCC Supreme Military Committee meeting in Bahrain, represented by Chief of General Staff General Fayyadh Al-Ruwaili. The high-level defense talks aimed to strengthen regional military coordination against security threats, including Houthi attacks in Yemen.

---- facebook comment plugin here -----

Latest