Saudi Arabia
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം കുത്തനെ വര്‍ധിപ്പിച്ച് കേരള സര്‍ക്കാര്‍; പ്രവാസ ലോകത്തും പ്രതിഷേധം ശക്തം
പ്രായഭേദമന്യേ ഏകീകൃത നിരക്കില്‍ ലഭ്യമായിരുന്ന ഫാമിലി ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ഇപ്പോള്‍ മുന്നറിയിപ്പില്ലാതെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ലാബുകളാക്കി മാറ്റിയിരിക്കുന്നത്
ദമാം | കേരള സര്‍ക്കാരിന്റെ നോര്‍ക്ക കെയര്‍ (NORKA Care) ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയം നിരക്കുകള്‍ മുന്നറിയിപ്പില്ലാതെ കുത്തനെ വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രവാസലോകത്തും നാട്ടിലും പ്രതിഷേധം പടരുന്നു. നാളെ (2026 നവംബര്‍ 1) മുതല്‍ നിലവില്‍ വരുന്ന പുതിയ നിരക്കുകള്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്
പ്രായഭേദമന്യേ ഏകീകൃത നിരക്കില്‍ ലഭ്യമായിരുന്ന ഫാമിലി ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇപ്പോള്‍ മുന്നറിയിപ്പില്ലാതെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ലാബുകളാക്കി മാറ്റിയിരിക്കുന്നത്. മുന്‍കൂട്ടി യാതൊരു സൂചനയും നല്‍കാതെ, നിലവിലുള്ള പോളിസി കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത് ബോധപൂര്‍വ്വമാണെന്ന് പ്രവാസി സംഘടനകള്‍ ആരോപിക്കുന്നത്.
സര്‍ക്കാര്‍ പദ്ധതിയെ വിശ്വസിച്ച് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ഉപേക്ഷിച്ച സാധാരണക്കാരായ പ്രവാസികള്‍ക്ക് ഈ തീരുമാനം ഇരട്ടി പ്രഹരമായി മാറിയെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയ നിരക്കുകള്‍ പ്രായമായ പ്രവാസികളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനാണ് ഉപകരിക്കുക. നിരക്കുകള്‍ പ്രകാരം 5 ലക്ഷം രൂപയുടെ കുടുംബ പരിരക്ഷയ്ക്ക് 51- 60 പ്രായവിഭാഗത്തിലുള്ളവര്‍ 35,664 രൂപയും 61-70 വിഭാഗത്തില്‍ 44,718 രൂപയും 71-80 വിഭാഗത്തിലുള്ളവര്‍ 77,773 രൂപയുമാണ് വാര്‍ഷിക പ്രീമിയമായി അടയ്ക്കേണ്ടത്. മുന്‍പ് ഇതേ കുടുംബ പോളിസിക്ക് പ്രായഭേദമന്യേ ഏകദേശം 13,411 രൂപ മാത്രമായിരുന്ന സ്ഥാനത്താണ് ഈ ഭീമമായ വര്‍ദ്ധനവ്. വ്യക്തിഗത പരിരക്ഷയ്ക്ക് (Self Only) 51-60 പ്രായപരിധിയില്‍ 21,722 രൂപയും, 6170 വിഭാഗത്തില്‍ 28,326 രൂപയുമാണ് പുതുക്കിയ നിരക്ക്.
മുന്‍കൂട്ടി യാതൊരു സൂചനയും നല്‍കാതെ, നിലവിലുള്ള പോളിസി കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത് ബോധപൂര്‍വ്വമാണെന്ന് വിവിധ സംഘടനകള്‍ ആരോപിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഇന്‍കാസ്, കെ.എം.സി.സി, ഒമാന്‍ പ്രവാസി വെല്‍ഫെയര്‍, കല കുവൈത്ത്, കേളി, ഓര്‍മ്മ ദുബായ്, ബഹ്റൈന്‍ നവകേരള തുടങ്ങിയ പ്രമുഖ പ്രവാസി സംഘടനകളെല്ലാം ഒന്നിച്ച് നിരക്ക് വര്‍ദ്ധനയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയെ വിശ്വസിച്ച് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ ഉപേക്ഷിച്ച സാധാരണക്കാരായ പ്രവാസികള്‍ക്ക് ഈ തീരുമാനം ഇരട്ടി പ്രഹരമായി മാറിയെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
ക്ലെയിം തുക കൂടിയതാണ് കാരണമെന്ന് സര്‍ക്കാര്‍
അതേസമയം, ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടായ വന്‍ സാമ്പത്തിക നഷ്ടം കാരണമാണ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പദ്ധതിയിലൂടെ ശേഖരിച്ച 145 കോടി രൂപയേക്കാള്‍ കൂടുതല്‍ തുക (210 കോടി രൂപ) ക്ലെയിം ഇനത്തില്‍ കമ്പനികള്‍ക്ക് നല്‍കേണ്ടി വന്നു. പഴയ നിരക്കില്‍ പോളിസി പുതുക്കാന്‍ കമ്പനികള്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് പ്രായത്തിനനുസരിച്ചുള്ള പുതിയ സ്ലാബുകള്‍ നിശ്ചയിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. പുതിയ മാറ്റത്തോടെ 18 മുതല്‍ 1-10 വയസ്സ് വരെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
Content Highlights: The Kerala government has sharply increased NORKA Care health insurance premiums by introducing age-based slabs, triggering strong protests from Pravasi organizations globally. Officials cited heavy losses and high claim payouts as the primary reason for revising the policy rates.







