Connect with us

International

ലാന്‍ഡ് ചെയ്യുന്നതിനിടെ സൗദി എയര്‍ലൈന്‍സ് വിമാനത്തിന് തീപ്പിടിച്ചു; ആര്‍ക്കും പരുക്കില്ല

276 യാത്രക്കാരും 21 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Published

|

Last Updated

ഇസ്ലാമാബാദ് | റിയാദില്‍ നിന്ന് പെഷവാറിലേക്ക് പോയ സൗദി എയര്‍ലൈന്‍സിന്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തു. വ്യാഴാഴ്ച 297 യാത്രക്കാരുമായി റിയാദില്‍ നിന്ന് പുറപ്പെട്ട വിമാനം പെഷവാറിലെ ബച്ചാ ഖാന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാനിരിക്കെയാണ് വിമാത്തിന്റെ ടയറില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത്.ഉടന്‍ തന്നെ കണ്‍ട്രോളര്‍ പൈലറ്റിനെയും റെസ്‌ക്യൂ ടീമിനെയും വിവരമറിയിക്കുകയായിരുന്നു.എമര്‍ജന്‍സി വാതിലില്‍ കൂടി യാത്രക്കാരെ സുരക്ഷിതരായി ഇറക്കി. അഗ്‌നിശമന ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.

സൗദി എയര്‍ലൈന്‍സിന്റെ എസ് വി 792 വിമാനത്തിലാണ് തീപ്പിടിത്തമുണ്ടായത്.സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. വിമാനം നിലത്തിറക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് അപകടകാരണമെന്നാണ് എയര്‍ലൈന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

276 യാത്രക്കാരും 21 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എമര്‍ജന്‍സി സ്ലൈഡുകളിലൂടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന വീഡിയോ ദൃശ്യങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest