Connect with us

Kerala

ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വം ഏകകണ്ഠമായി സമര്‍പ്പിച്ചതാണെന്ന് സതീശന്‍

അന്‍വറിനെ യു ഡി എഫിന്റെ ഭാഗമാക്കേണ്ടത് എങ്ങനെയെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും

Published

|

Last Updated

മലപ്പുറം | ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വം യു ഡി എഫ് ഏകകണ്ഠമായി സമര്‍പ്പിച്ചതാണെന്നും കോണ്‍ഗ്രസ്സ ദേശീയ അധ്യക്ഷന്‍ അത് സ്വീകരിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള സാങ്കല്‍പ്പിക വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് സതീശന്‍ പറഞ്ഞു. ഏത് യു ഡി എഫ് സ്ഥാനാര്‍ഥി വന്നാലും പിന്തുണക്കുമെന്നും യു ഡി എഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അന്‍വര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നില്ലേ എന്ന് സതീശന്‍ ചോദിച്ചു. അന്‍വര്‍ യു ഡി എഫിന്റെ ഭാഗമാകുമെന്നും അക്കാര്യത്തില്‍ തീരുമാനമായതാണെന്നും എങ്ങനെയാണ് ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും സതീശന്‍ പറഞ്ഞു.

നാളെ മുതല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണ്. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് ഐക്യജനാധിപത്യ മുന്നണി വലിയ ഭൂരിപക്ഷത്തില്‍ അവിടെ വിജയിക്കും. ബി ജെ പി സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നില്ലെങ്കില്‍ മറ്റ് എന്തെങ്കിലും ഡീല്‍ ആണോ എന്ന് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest