Connect with us

Kerala

കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരിയെ മര്‍ദ്ദിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍

സ്ത്രീകള്‍ക്ക് പ്രിയദര്‍ശിനി പദ്ധതി പ്രകാരം സൗജന്യയാത്ര സര്‍ക്കാര്‍ നല്‍കിയെന്നും പുരുഷന്മാര്‍ക്ക് എന്ത് തന്നുവെന്നും പറഞ്ഞ് ബസിലെ കണ്ടക്ടറോട് സുമേഷ് കയര്‍ത്തു സംസാരിച്ചു. ഇതിനിടയില്‍ കണ്ടക്ടറുടെ അടുത്തുനിന്ന പരാതിക്കാരിയെ സുമേഷ് മര്‍ദ്ദിക്കുയായിരുന്നു

Published

|

Last Updated

അടൂര്‍| സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയെന്നാരോപിച്ച് കെ എസ് ആര്‍ ടി സി ബസിലെ കണ്ടക്ടറോട് തര്‍ക്കിക്കുന്നതിടെ ബസിലെ യാത്രക്കാരിയെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പഴകുളം തെങ്ങുംതാര സുമേഷി(44)നെയാണ് അടൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാത്രി 8.45ന് പഴകുളം അമ്പാടി ജങ്ഷനില്‍ വച്ചാണ് സംഭവം.

അടൂര്‍ ഭാഗത്തു നിന്നും കായംകുളം ഭാഗത്തേക്ക് പോയ ബസിലായിരുന്നു സംഭവം. ബസിലെ യാത്രക്കാരനായിരുന്ന സുമേഷ് സ്ത്രീകള്‍ക്ക് പ്രിയദര്‍ശിനി പദ്ധതി പ്രകാരം സൗജന്യയാത്ര സര്‍ക്കാര്‍ നല്‍കിയെന്നും പുരുഷന്മാര്‍ക്ക് എന്ത് തന്നുവെന്നും പറഞ്ഞ് ബസിലെ
കണ്ടക്ടറോട് കയര്‍ത്തു സംസാരിച്ചു. ഇതിനിടയില്‍ കണ്ടക്ടറുടെ അടുത്തുനിന്ന പരാതിക്കാരിയെ സുമേഷ് മര്‍ദ്ദിക്കുയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Content Highlights:
The Adoor police arrested a man named Sumesh for assaulting a female passenger on a KSRTC bus. The incident occurred during an argument between Sumesh and the bus conductor regarding free travel schemes for women. The accused confronted the conductor before turning violent against the woman.

 

Latest