Connect with us

Ongoing News

സഞ്ജു സാംസണ്‍ ട്വന്റി 20 ടീമില്‍; ടെസ്റ്റ് ടിമിനെയും ഇനി രോഹിത് ശര്‍മ നയിക്കും

വിരാട് കോലിക്കും ഋഷഭ് പന്തിനും ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചു.

Published

|

Last Updated

മുംബൈ | ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. ശ്രീലങ്കക്ക് എതിരെ വ്യാഴാഴ്ച ആരംഭിക്കുന്ന ട്വിന്റി ട്വിന്റി മത്സരത്തിനുള്ള ടീമിലാണ് അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മയെയും തിരഞ്ഞെടുത്തു. വിരാട് കോലിക്കും ഋഷഭ് പന്തിനും ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചു. ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയാണ് വാര്‍ത്താസമ്മേളനത്തിലാണ് പുതിയ ടീമിനെ പ്രഖ്യാപിച്ചത്.

ഏകദിന, ട്വിന്റി ട്വിന്റി ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തുള്ള രോഹിത് ശര്‍മ ടെസ്റ്റ് ടീമില്‍ കൂടി ക്യപ്റ്റനാകുന്നതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനത്ത് എത്തി. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ മാര്‍ച്ച് നാല് മുതല്‍ മൊഹാലിയില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയോടെ രോഹിത് ശര്‍മയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സിക്ക് തുടക്കമാകും. ആദ്യമായാണ് രോഹിത് ടെസ്റ്റ് ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. 2013ല്‍ ഇന്ത്യക്കായി ആദ്യ ടെസ്റ്റ് കളിച്ച രോഹിത്, ടീം ഇന്ത്യയുടെ 35ാം ടെസ്റ്റ് ക്യാപ്റ്റനാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷം വിരാട് കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതോടെയാണ് പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. കോഹ്‌ലിയുടെ നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം അടുത്ത ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ആരായിരിക്കും എന്ന ചോദ്യം ക്രിക്കറ്റിന്റെ ഇടനാഴികളില്‍ സജീവമായിരുന്നു. അതിനാണ് ബിസിസിഐ ഉത്തരം നല്‍കിയിരിക്കുന്നത്. കെഎല്‍ രാഹുല്‍, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് ഉയര്‍ന്നുവെങ്കിലും രോഹിതിനാണ് അവസാന ടോസ് വീണത്.

കേരള ക്രിക്കറ്റ് ടീമിലെ സജീവ പ്രകടനത്തിലൂടെയാണ് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ എത്തിയത്. 2014 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള 5 ഏകദിനങ്ങളും ഒരു ട്വന്റി 20യിലും കളിക്കാന്‍ ഇന്ത്യയുടെ 17 അംഗ ടീമിലേക്കാണ് സഞ്ജുവിന് ആദ്യം അവസരം ലഭിച്ചത്. എന്നാല്‍ ഒരു മത്സരത്തിലും അദ്ദേഹത്തിന് ഇടം നേടാനായില്ല. 2015 ജൂലൈയില്‍ ഹരാരെയില്‍ വച്ച് സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലാണ് സഞ്ജു അന്താരാഷ്ട്ര മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്.

2019 ഒക്ടോബറില്‍ ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ ഇടംനേടി. 2019 നവംബറില്‍ ശിഖര്‍ ധവാനെ പരിക്കേറ്റതിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി 20 പരമ്പരയിലേക്ക് അദ്ദേഹത്തെ വീണ്ടും വിളിച്ചു. ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി 20 കളിച്ചു.

ന്യൂസിലാന്റിലെ ഇന്ത്യ പര്യടനത്തിന്റെ ടി 20 ഐ സീരീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഓപ്പണറായി കളിച്ചു. 2020 ഒക്ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ട്വന്റി 20 ഇന്റര്‍നാഷണല്‍ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി. നവംബര്‍ 9 ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരകള്‍ക്കുമായി അദ്ദേഹത്തെ ഇന്ത്യയുടെ ഏകദിന ടീമില്‍ ചേര്‍ത്തു. 3 ഇന്നിംഗ്‌സുകളില്‍ നിന്ന് ആകെ 48 റണ്‍സ് നേടിയ അദ്ദേഹത്തിന് ഒരു മികച്ച പരമ്പര ലഭിച്ചില്ല. അദ്ദേഹത്തിന്റെ ഫീല്‍ഡിംഗ് ശ്രമങ്ങളെ വിമര്‍ശകര്‍ അഭിനന്ദിച്ചു.

ടി20 ടീം:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അവേഷ് ഖാന്‍.

ടെസ്റ്റ് സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പഞ്ചാല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, കെഎസ് ഭരത്, ആര്‍ അശ്വിന്‍ (ഫിറ്റ്‌നസ്), രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് യാദവ് (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍.

---- facebook comment plugin here -----

Latest