Connect with us

National

ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന്റെ പിന്‍ഗാമിയായാണ് സഞ്ജീവ് ഖന്ന എത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പിന്‍ഗാമിയായാണ് സഞ്ജീവ് ഖന്ന എത്തുന്നത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജ്ജു, ഊര്‍ജമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്നലെ വിരമിച്ചിരുന്നു. അടുത്ത വര്‍ഷം മെയ് 13 വരെയാണ് സഞ്ജീവ് ഖന്നയുടെ കാലാവധി. ഇ വി എം, 370ാം വകുപ്പ് റദ്ദാക്കല്‍, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും, ഇലക്ടല്‍ ബോണ്ടുകള്‍ ഭരണഘടനാവിരുദ്ധം, ഡല്‍ഹി മദ്യനയ കേസില്‍ എ എ പി നേതാക്കളായ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എന്നിവര്‍ക്ക് ജാമ്യം അനുവദിക്കല്‍ തുടങ്ങിയ വിധി പറഞ്ഞ ബഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ദേവ്രാജ് ഖന്നയുടെ മകനാണ്.

 

 

---- facebook comment plugin here -----

Latest