Kannur
സമസ്ത കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് എസ് ബി പി തങ്ങൾ വഫാത്തായി
ഖബറടക്കം വെെകീട്ട് നാലിന് സാദത്ത് മൻസിലിൽ

പാനൂർ | സമസ്ത കേരള ജംഇയ്യതുൽ ഉലമാ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റും മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായ മത്തിപ്പറമ്പിലെ സാദത്ത് മൻസിലിൽ സയ്യിദ് എസ് ബി പി തങ്ങൾ ( 66) വഫാത്തായി. പാനൂർ ജുമുഅത് പള്ളി ഖത്വീബ്, പുത്തൂർ മർകസ്, ഖുതുബിയ്യ സ്കൂൾ, കൂഫിയ പെരിങ്ങത്തൂർ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രസിഡൻ്റു് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഖബറടക്കം വെെകീട്ട് നാലിന് പെരിങ്ങത്തൂരിലെ കുടുംബ ഖബറിടത്തിൽ.
ഭാര്യ: പാനൂർ തങ്ങൾ സയ്യിദ് ഇസ്മാഈൽ ശിഹാബുദ്ദീൻ പൂക്കോയ തങ്ങളുടെ മകൾ പരേതയായ സയ്യിദത്ത് നജ്മുന്നിസ ബീവി. മക്കൾ: സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, സയ്യിദ് ഹുസൈൻ, സയ്യിദത്ത് ഉമ്മുകുൽസു, സയ്യിദത്ത് റാഹില, ഡോ. സയ്യിദത്ത് മുഹ്സിന, ഡോ. സയ്യിദത്ത് മാഷിത.
മരുമക്കൾ: സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ (വൈസ് പ്രസിഡൻ്റ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി), ഡോ. സയ്യിദ് അബ്ദുൽ ഹാദി, സയ്യിദ് ഫിറോസ് അഹമദ്, സയ്യിദത് ഹബീബ ബീവി, സയ്യിദത് ശരീഫ നാദിറ.
ഖബറടക്കം വെെകീട്ട് നാലിന് സാദത്ത് മൻസിലിൽ.