Connect with us

National

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ കോടതിയലക്ഷ്യ ഹരജി തള്ളി

കേസെടുക്കുന്നതില്‍ നിന്നും ഉപരാഷ്ട്രപതിക്ക് സംരക്ഷണമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്

Published

|

Last Updated

ന്യൂഡല്‍ഹി|ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരായ കോടതിയലക്ഷ്യ ഹരജി തള്ളി. സുപ്രീംകോടതി രജിസ്ട്രാറാണ് ഹരജി തള്ളിയത്. കേസെടുക്കുന്നതില്‍ നിന്നും ഉപരാഷ്ട്രപതിക്ക് സംരക്ഷണമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. സുപ്രീംകോടതി അഭിഭാഷകനായ സുഭാഷ് തീക്കാടന്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ വിമര്‍ശിച്ചതിനാണ് സുഭാഷ് തീക്കാടന്‍ ഹരജി നല്‍കിയത്. ജുഡീഷ്യറിക്കെതിരായ പരാമര്‍ശത്തില്‍ നടപടി വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.ഉപരാഷ്ട്രപതിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനും സുഭാഷ് തീക്കാടന്‍ കത്ത് നല്‍കുകയും ചെയ്തിരുന്നു.

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കടക്കം സമയപരിധി നിശ്ചയിച്ചതിന് പിന്നാലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോടതികള്‍ രാഷ്ട്രപതിയെ നയിക്കുന്ന ഒരു സാഹചര്യം ജനാധിപത്യത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന് ധന്‍കര്‍ അഭിപ്രായപ്പെട്ടിരുന്നു. സുപ്രീംകോടതിക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 142 ജനാധിപത്യത്തിനെതിരെ ജുഡീഷ്യറിക്ക് ലഭിച്ച ആണവ മിസൈലായി മാറിയിരിക്കുന്നുവെന്നും ധന്‍കര്‍ വിമര്‍ശിച്ചിരുന്നു.

 

Latest