Kozhikode
സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രസ്ഥാനത്തെ പ്രചോദിപ്പിച്ച നേതാവ്
സയ്യിദ് അലി ബാഫഖി തങ്ങളുടെ സൗമ്യ സാന്നിധ്യം വിദ്യാഭ്യാസ ബോര്‍ഡിനും മുഅല്ലിം പ്രസ്ഥാനത്തിനും അടക്കം എല്ലാ സംഘടനകള്‍ക്കും ശക്തി പകരുന്നതായിരുന്നു.
കോഴിക്കോട്| സമസ്തക്കും കീഴ്ഘടകങ്ങള്‍ക്കും പ്രചോദനപരമായി നേതൃത്വം നല്‍കുകയും പ്രതിസന്ധിഘട്ടങ്ങളില്‍ ധീരമായി നയിക്കുകയും ചെയ്ത നേതാവായിരുന്നു സയ്യിദ് അലി ബാഫഖി തങ്ങള്‍ എന്ന് സമസ്ത സെന്ററില്‍ ചേര്‍ന്ന ജീവനക്കാരുടെയും സ്ഥാപന മേധാവികളുടെയും അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സയ്യിദ് അലി ബാഫഖി തങ്ങളുടെ സൗമ്യ സാന്നിധ്യം വിദ്യാഭ്യാസ ബോര്‍ഡിനും മുഅല്ലിം പ്രസ്ഥാനത്തിനും അടക്കം എല്ലാ സംഘടനകള്‍ക്കും ശക്തി പകരുന്നതായിരുന്നു.
രോഗാതുരമായ സമയത്തുപോലും കൂടിയാലോചനാ യോഗങ്ങളിലും സമ്മേളനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു. മരണം വരെ വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രസിഡന്റായും സമസ്തയുടെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റെയും മര്‍ക്കസിന്റെയും ഭാരവാഹിത്വം വഹിച്ചും തന്റെ ദൗത്യം ധീരമായി നിര്‍വഹിച്ചു.
ഖുര്‍ആന്‍ പാരായണം, മൗലിദ് പാരായണം, പ്രത്യേക പ്രാര്‍ത്ഥന എന്നിവയ്ക്ക് സയ്യിദ് ഷറഫുദ്ദീന് ജമലുല്ലൈലി, അബു ഹനീഫല്‍ ഫൈസി തെന്നല, വിപിഎം ഫൈസി വല്യാപ്പള്ളി, കെ പി എച്ച് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രൊഫസര്‍ കെ എം എ റഹീം, പ്രൊഫസര്‍ എ.കെ.അബ്ദുല്‍ ഹമീദ്, സി.പി സൈതലവി മാസ്റ്റര്‍, യഅ്ഖൂബ് ഫൈസി, സയ്യിദ് ത്വാഹാ സഖാഫി, മജീദ് കക്കാട്, ഡോക്ടര്‍ അബ്ദുല്‍ അസീസ് ഫൈസി, സി എന്‍ ജാഫര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights: A memorial meeting at Samastha Centre honored the late Sayyid Ali Bafakhy Thangal for his inspiring leadership. Speakers praised his lifelong dedication to Samastha, the Education Board, and Markaz despite ill health. Senior scholars led special prayers and Quran recitations during the gathering.



