Kozhikode
സമസ്ത സെന്റിനറി: ജാമിഅ മദീനതുന്നൂര്‍ 'സെന്റിനെക്സ്റ്റ് അസംബ്ലി'കള്‍ക്ക് തുടക്കമായി
ഫ്രെബ്രുവരി നാലിന് പൊന്നാനിയില്‍ ഫത്ഹുല്‍ മുഈന്‍ കോണ്‍ക്ലൈവ്.
കോഴിക്കോട് | സമസ്ത സെന്റിനറി കോണ്‍ഫറന്‍സിന്റെ പ്രചാരണ ഭാഗമായി ജാമിഅ മദീനതുന്നൂര്‍ സംഘടിപ്പിക്കുന്ന ‘സെന്റിനെക്സ്റ്റ് അസംബ്ലി’കള്‍ക്ക് തുടക്കമായി. ജാമിഅ മദീനതുന്നൂര്‍ ഫൗണ്ടറും റെക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടന ചടങ്ങിന് നേതൃത്വം നല്കി.
സമസ്തയുടെ നൂറുവര്‍ഷത്തെ വൈജ്ഞാനിക പൈതൃകം പ്രമേയമാക്കി ജാമിഅ മദീനതുന്നൂറിന്റെ ഇന്ത്യയിലെ വിവിധ കാമ്പസുകളും അലുംനി സംരംഭങ്ങളും പങ്കാളികളായ സംഗമം കമ്മ്യൂണിറ്റി ഡെവലപ്മെന്റ് രംഗത്ത് മദീനതുന്നൂറിന്റെ ദേശീയ ഇംപാക്ട് അടയാളപ്പെടുത്തുന്നതായിരുന്നു.
തുടര്‍ന്ന് ജാമിഅ മദീനതുന്നൂര്‍ 25-ാം വാര്‍ഷികാഘോഷ പ്രഖ്യാപന പരിപാടിയുടെ ലോഞ്ചിംഗും നടന്നു. ‘സെലിബ്രേറ്റിംഗ് ഫത്ഹുല്‍ മുഈന്‍ & ദി ഇന്ത്യന്‍ ഓഷ്യന്‍ ഗ്ലോബല്‍ നെറ്റ്വര്‍ക്ക്’ എന്ന പ്രമേയത്തില്‍ 2027 ഫെബ്രുവരി നാലിന് പൊന്നാനി വിളക്കത്ത് ഖുറത്തുല്ഐന് ദര്‍സും ഫത്ഹുല്‍ മുഈന്‍ കോണ്ക്ലൈവും നടത്തി സില്‍വര്‍ ജൂബിലിക്ക് ഔദ്യോഗികമായി തുടക്കമാവും. ഗ്ലോബല്‍ റീച്ച് സെലിബ്രേഷന്റെ ഭാഗമായി ഫത്ഹുല്‍ മുഈന്‍ വായിക്കപ്പെടുന്ന വിവിധ രാഷ്ട്രങ്ങളിലും കോണ്‍ക്ലൈവ് സംഘടിക്കപ്പെടും. ഉലമാ ആര്‍ക്കൈവ്, മദീനതുന്നൂര്‍ ജേണല്‍ ഓഫ് ഇസ്ലാം& സൊസൈറ്റി, റിലീജ്യന്‍& പബ്ലിക് ലൈഫ് ഫോറം, റിസര്‍ച്ച് കോണ്‍ക്ലൈവ് തുടങ്ങി ഇരുപത്തഞ്ച് റിസര്‍ച്ച് പ്രൊജക്ടുകളാണ് ഇരുപത്തഞ്ചാം വാര്‍ഷിക ഭാഗമായി നടക്കുന്നത്.
സമസ്ത സെന്റിനറിയുടെ മുന്നോടിയായി നവംബര്‍ 21 മുതല്‍ ജനുവരി 21 വരെയാണ് കേരളത്തിന് പുറത്തുള്ള വിവിധ സെന്ററുകളില്‍ നാഷണല്‍ സെന്റിനെക്സ്റ്റ് അസംബ്ലികള്‍ നടക്കുക. സെന്റിനറി ടോക്ക്, കേരള മോഡല്‍ എജ്യുക്കേഷന്‍ സാധ്യതകള്‍ അവലോകനം ചെയ്യുന്ന ഫ്യൂച്ചര്‍ ഡയലോഗ്, സമസ്ത മൂവ്മെന്റ് വിവിധ ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ പരിചയപ്പെടുത്തുന്ന പോഡ്കാസ്റ്റുകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ അസംബ്ലികളുടെ ഭാഗമായി ഉണ്ടാകും. നോളജ് ഗാര്‍ഡനില്‍ നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ലീഡേഴ്സിനായുള്ള എക്സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷനോടെ അസംബ്ലികള്‍ സമാപിക്കും.
Content Highlights: Jamia Madeenathunnoor has launched the CentiNext Assemblies to commemorate the Samastha Centenary. The initiative aims to foster academic excellence and leadership among students. Various educational sessions and scholarly discussions are scheduled as part of the event.




