Connect with us

Kerala

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ; 16,240 കുട്ടികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി

ഒ എം ആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നടത്തിയ പരീക്ഷയില്‍ 3,200 സെന്ററുകളിലായി 3,500 ഇന്‍വിജിലേറ്റര്‍മാരും 3,200 ചീഫ് എക്‌സാമിനര്‍മാരും 220 ഡിവിഷന്‍ സൂപ്രണ്ടുമാരും പരീക്ഷാ നടത്തിപ്പിന് നേതൃത്വം കൊടുത്തു.

Published

|

Last Updated

സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷാ ഫലം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഖ്യാപിക്കുന്നു

കോഴിക്കോട് | സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്‌നാട,് കര്‍ണാടക, ലക്ഷദ്വീപ്, സഊദി അറേബ്യ, ഖത്വര്‍, ഒമാന്‍, യു എ ഇ, കുവൈത്ത് എന്നിവിടങ്ങളിലെ മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 2024 ജനുവരി 13ന് നടത്തിയ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് ഘട്ടങ്ങളിലാണ് പരീക്ഷ സംഘടിപ്പിച്ചത്. മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 1,22,500 കുട്ടികള്‍ പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 60 ശതമാനം മാര്‍ക്ക് സ്‌കോര്‍ ചെയ്തവര്‍ക്കാണ് മെയിന്‍ പരീക്ഷ സംഘടിപ്പിച്ചത്. മെയിന്‍ പരീക്ഷയില്‍ പങ്കെടുത്ത 79,000 കുട്ടികളില്‍ 16,240 കുട്ടികള്‍ 70 ശതമാനം മാര്‍ക്ക് നേടി സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

ഒ എം ആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നടത്തിയ പരീക്ഷയില്‍ 3,200 സെന്ററുകളിലായി 3,500 ഇന്‍വിജിലേറ്റര്‍മാരും 3,200 ചീഫ് എക്‌സാമിനര്‍മാരും 220 ഡിവിഷന്‍ സൂപ്രണ്ടുമാരും പരീക്ഷാ നടത്തിപ്പിന് നേതൃത്വം കൊടുത്തു. കമ്പ്യൂട്ടറൈസ്ഡ് വാല്വേവേഷന്‍ സിസ്റ്റത്തില്‍ ഒരാഴ്ച കൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ചു.

കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന വിദ്യാഭ്യാസ ബോര്‍ഡ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ റാങ്ക് ജേതാക്കളുടെയും സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരുടെയും പേര് വിവരങ്ങള്‍ പ്രഖ്യാപിച്ചു.

ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, അസീസ് ഫൈസി കാട്ടുകുളങ്ങര, അബ്ദുറഹിമാന്‍ മാസ്റ്റര്‍ പെരുമണ്ണ, അബ്ദുറഹ്മാന്‍ മദനി ജെപ്പു, മജീദ് കക്കാട് മുതലായവര്‍ സംബന്ധിച്ചു.

Latest