Connect with us

milad fest

സാല്‍മിയ സുന്നി മദ്രസ മീലാദ് ഫെസ്റ്റ് 2024 സ്വാഗത സംഘം നിലവില്‍ വന്നു

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ദഫ് പ്രദര്‍ശനം, പ്രകീര്‍ത്തന സദസ്സ്, ദുആസംഗമം തുടങ്ങിയ പരിപാടികള്‍ നടക്കും

Published

|

Last Updated

കുവൈത്ത് സിറ്റി | തിരുനബി ജീവിതം ദര്‍ശനം എന്നപ്രമേയത്തില്‍ ഗ്ലോബല്‍ തലത്തില്‍നടന്നുവരുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി ഐ സി എഫ് സാല്‍മിയ മദ്രസയുടെ കീഴില്‍ ഈവര്‍ഷവും അതിവിപുലമായി മീലാദ് പരിപാടികള്‍ സംഘടിപ്പിക്കുന്നു.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്‌റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ദഫ് പ്രദര്‍ശനം, പ്രകീര്‍ത്തന സദസ്സ്, ദുആസംഗമം തുടങ്ങിയ പരിപാടികള്‍ നടക്കും. 2024 ഒക്ടോബര്‍ നാല് വെള്ളിയാഴ്ച സാല്‍മിയ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സില്‍ ആണ് പരിപാടി.

വൈകുന്നേരം മൂന്നു മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി അലവി സഖാഫി തേഞ്ചേരി, ഇബ്രാഹിം വെണ്ണിയോട്, ഹാഷിം സല്‍വ എന്നിവരടങ്ങുന്ന 51 അംഗ സ്വാഗത സംഘം കമ്മിറ്റി നിലവില്‍ വന്നു. ഇബ്രാഹിം വെണ്ണിയോട് അധ്യക്ഷനായി. റാഷിദ് ചേരുഷോല സ്വാഗതവും കണ്‍വീനര്‍ ഹാഷിം സല്‍വ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest