International
കുത്തേറ്റ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരം; ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായേക്കും
24കാരനായ ഹാദി മറ്റാര്‍ ആണ് കൃത്യം നടത്തിയത്.

ന്യൂയോര്‍ക്ക് | ന്യൂയോര്‍ക്കിലെ പരിപാടിക്കിടെ അക്രമിയുടെ കുത്തേറ്റ പ്രമുഖ ബ്രിട്ടീഷ് ഇന്ത്യന്‍ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അക്രമത്തില്‍ കരളിന് സാരമായി പരുക്കേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. 24കാരനായ ഹാദി മറ്റാര്‍ ആണ് കൃത്യം നടത്തിയത്. ഇയാള്‍ പ്രവേശന പാസ്സുമായിട്ടാണ് പരിപാടിക്കെത്തിയത്.ഇന്നലെ ന്യൂയോര്‍ക്കില്‍ ഒരു അഭിമുഖ പരിപാടിക്കായി നടന്നുവരുമ്പോഴാണ് പൊടുന്നനെ അക്രമി അദ്ദേഹത്തെ ആക്രമിച്ചത്. ഉടന്‍ അദ്ദേഹത്തെ ഹെലികോപ്റ്റര്‍ വഴി ആശുപത്രിയിലേക്ക് മാറ്റി. പോലീസാണ് അക്രമിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്.
.ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സര്‍ അഹ്മദ് സല്‍മാന്‍ റുഷ്ദി. 1947 ജൂണ്‍ 19ന് ബോംബെയിലായിരുന്നു ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയി. അവിടെയായിരുന്നു തുടര്‍പഠനം. 1968 ല്‍ പാക്കിസ്ഥാനിലേക്ക് കുടിയേറിയ കുടുംബത്തോടൊപ്പം റുഷ്ദിയും ഇവിടെ എത്തിയെങ്കിലും പിന്നീട് തിരികെ പോയി.സയന്‍സ് ഫിക്ഷന്‍ നോവലായ ഗ്രിമസ് എന്ന കൃതിയിലൂടെ 1975 കാലത്താണ് അദ്ദേഹം സാഹിത്യ രംഗത്തേക്ക് കടന്നത്. മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന രണ്ടാമത്തെ പുസ്തകം തലവര മാറ്റി. 1981ല്‍ പുറത്തിറങ്ങിയ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന നോവലിലൂടെ ലോകപ്രശസ്തനുമായി