Connect with us

National

സല്‍മാന്‍ ഖാന് വധഭീഷണി;16കാരന്‍ പൊലീസ് കസ്റ്റഡിയില്‍

ഇന്നലെയാണ് ഗോശാല രക്ഷക് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ ഭീക്ഷണി കോള്‍ പൊലീസിന് ലഭിച്ചത്.

Published

|

Last Updated

മുംബൈ| ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ 16-കാരന്‍ പൊലീസ് കസ്റ്റഡിയില്‍. ഇന്നലെ രാത്രിയാണ് ഗോശാല രക്ഷക് റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആളുടെ ഭീക്ഷണി കോള്‍ പൊലീസിന് ലഭിച്ചത്.

എന്നാല്‍ അന്വേഷണത്തില്‍ താണെയിലെ ശഹാപുരില്‍ കഴിയുന്ന രാജസ്ഥാന്‍ സ്വദേശിയായ ബാലനാണ് ഫോണ്‍ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.

നേരത്തെ കത്തിലൂടെയും ഈ-മെയിലിലൂടെയും സല്‍മാന്‍ ഖാന് വധഭീഷണിയുണ്ടായിരുന്നു.തീഹാര്‍ ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ പേരിലായിരുന്നു അവ. രാജസ്ഥാന്‍ വനങ്ങളില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊലപ്പെടുത്തിയ സംഭവത്തില്‍ ബിഷ്‌ണോയ് സമുദായത്തോട് സല്‍മാന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വെടിവെച്ചു കൊല്ലുമെന്നായിരുന്നു അവയിലെ ഭീഷണി. ഇതേത്തുടര്‍ന്ന് സല്‍മാന് ബുള്ളറ്റ്പ്രൂഫ് വാഹനമുള്‍പ്പെടെ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

 

 

---- facebook comment plugin here -----

Latest