Connect with us

Kerala

ശമ്പള വിതരണം; സഹകരണ സൊസൈറ്റിയില്‍ നിന്നും കെ എസ് ആര്‍ ടി സി വായ്പയെടുക്കും

പത്ത് കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി.

Published

|

Last Updated

തിരുവനന്തപുരം | ശമ്പള വിതരണത്തിനായി ജീവനക്കാരുടെ സഹകരണ സൊസൈറ്റിയില്‍ നിന്നും വായ്പയെടുക്കാനൊരുങ്ങി കെ എസ് ആര്‍ ടി സി. പത്ത് കോടി രൂപ വായ്പയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ന് മുതല്‍ ശമ്പള വിതരണം ആരംഭിക്കുമെന്നാണ് കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ഇതിനുവേണ്ട പണം സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതിനാല്‍ അതിനു സാധിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മാസംതോറും സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ കെ എസ് ആര്‍ ടി സിക്ക് നല്‍കാറുണ്ട്. എന്നാല്‍, ഈ മാസം 30 കോടി രൂപ മാത്രമേ നല്‍കിയിരുന്നുള്ളൂ.

ഇനി 20 കോടി കൂടി നല്‍കണമെങ്കില്‍ നിയമസഭയുടെ അംഗീകാരം വേണം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പണത്തില്‍ നിന്ന് മാത്രമേ തുക അനുവദിക്കാനാകൂ എന്നുള്ളതു കൊണ്ടാണിത്. ഈ സാഹചര്യത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് വായ്പയെടുക്കാന്‍ കെ എസ് ആര്‍ ടി സി തീരുമാനിച്ചത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest