Malappuram
സ്വലാത്ത് ആത്മീയ സംഗമവും ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥനാ സദസ്സും നാളെ സ്വലാത്ത് നഗറില്‍
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നാളെ (മെയ് 22, വ്യാഴം) സ്വലാത്ത് ആത്മീയ സമ്മേളനവും ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ഥനാ സദസ്സും സംഘടിപ്പിക്കും. വൈകിട്ട് ആറിന് ആരംഭിക്കുന്ന പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. കര്‍ണാടക സ്പീക്കര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയാവും.
വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവ നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവുമുണ്ടാവും.
സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി സംബന്ധിക്കും.