Eduline
പോസ്റ്റ് എം എസ്സി ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ഫിസിക്സ്
അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം.
തിരുവനന്തപുരം റീജ്യനൽ ക്യാൻസർ സെന്റർ നടത്തുന്ന രണ്ട് വർഷം ദൈർഘ്യമുള്ള പോസ്റ്റ് എം എസ്്സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് കേരള സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സ് പ്രകാരം അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 900 രൂപയുമാണ്. അപേക്ഷകർക്ക് ഈ മാസം 28ന് വൈകിട്ട് മൂന്ന് വരെ വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.inൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈൻ വഴിയോ വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബേങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാം.
കേരള സർവകലാശാലയിൽ നിന്നോ കേരളത്തിലെ ഏതെങ്കിലും സർവകലാശാലകൾ അംഗീകരിച്ച എം എസ്്സി ഫിസ്ക്സ്/ എം എസ്്സി ഇന്റഗ്രേറ്റഡ് ഫിസിക്സ് റെഗുലർ ഡിഗ്രി കോഴ്സ് മൊത്തത്തിൽ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അതത് സ്റ്റേറ്റ് കൗൺസിൽ പെർമെനന്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനത്തിനുള്ള ഇന്റർവ്യൂ സമയത്ത് അവർ യോഗ്യത നേടിയിരിക്കണം. പ്രവേശന പരീക്ഷ ഈ മാസം 29ന് തിരുവനന്തപുരത്ത് നടത്തും. വിവരങ്ങൾക്ക്: 0471- 2560361, 362, 363, 364.
Content Highlights: Regional Cancer Centre Thiruvananthapuram has invited applications for the Post MSc Diploma in Radiological Physics course. Candidates can register online through the LBS Centre website until October 28. The entrance examination will be conducted in Thiruvananthapuram on October 29.





