Kasargod
സഫ സഅദിയ്യ ഷീ ഗാര്‍ഡന്‍ ഉദ്ഘാടനം ശനിയാഴ്ച
സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.

കുറ്റിക്കോല്‍ | ജാമിഅ സഅദിയ്യ അറബിയയുടെ കീഴില്‍ കുറ്റിക്കോല്‍ സഫ നഗറില്‍ പുതുതായി നിര്‍മിച്ച സഫ സഅദിയ്യ ഷീ ഗാര്‍ഡന്‍ ഉദ്ഘാടനം ഈമാസം 31ന് ശനിയാഴ്ച രാവിലെ 10ന് നടക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
ജനറല്‍ സെക്രട്ടറി മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ഹദല്‍ കണ്ണവം പ്രാര്‍ഥന നടത്തും.
വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഷാഫി ഹാജി കീഴൂര്‍, ഗാര്‍ഡന്‍ മാനേജര്‍ ഇബ്‌റാഹീം സഅദി വിട്ടല്‍, അഡ്മിനിസ്ട്രേറ്റര്‍ ടി പി അബ്ദുല്‍ ഹമീദ്, സഫ മാനേജര്‍ സുലൈമാന്‍ മുസ്‌ലിയാര്‍ പടുപ്പ്്, സുബൈര്‍ പടുപ്പ്, അബ്ദുല്‍ റഹ്മാന്‍ ഹാജി തായല്‍ മാണിക്കോത്ത്, സി പി അബ്ദുല്ല ഹാജി ചെരുമ്പ തുടങ്ങിയവര്‍ സംബന്ധിക്കും.