Connect with us

Kerala

ശബരിമല തീര്‍ഥാടനം: ചിലര്‍ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായി മന്ത്രി വി എന്‍ വാസവന്‍

എല്ലാ തീര്‍ഥാടകര്‍ക്കും ദര്‍ശനം ഒരുക്കുന്ന സാഹചര്യം ഉണ്ടാവും.

Published

|

Last Updated

കോട്ടയം | ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ നേരിടുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ചിലര്‍ ഭക്തജനങ്ങളെ ചിലര്‍തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. സ്പോട് ബുക്കിങ്ങ് ഒഴിവാക്കിയതിന്റെ പേരില്‍ ഒരു വിവാദത്തിന്റെയും പ്രശ്നമില്ല.

എല്ലാ തീര്‍ഥാടകര്‍ക്കും ദര്‍ശനം ഒരുക്കുന്ന സാഹചര്യം ഉണ്ടാവും. ഭക്തര്‍ക്ക് പൂര്‍ണമായ സുരക്ഷിതത്വവും സുഗമമായ ദര്‍ശനവും ലഭിക്കുന്നതിന് വേണ്ടിയാണ് എണ്ണം നിജപ്പെടുത്തിയത്. നേരിട്ട് സ്പോട് ബുക്കിങ്ങ് ഉണ്ടാവില്ല. തീര്‍ഥാടകര്‍ക്കായി ഇടത്താവളങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ശബരിമലയില്‍ പ്രതിദിനം 80,000 തീര്‍ഥാടകര്‍ക്ക് ദര്‍ശനം എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ്. അവിടെ മാലയിട്ട് ഇരുമുടിക്കെട്ടുമായി വരുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ലെന്നും വാസവന്‍ പറഞ്ഞു. എണ്ണം ചുരുക്കിയത് സുഗമമായ ദര്‍ശനത്തിന് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest