Connect with us

Kerala

മത്സരിക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചോ എന്നറിയില്ല; മത്സരിച്ചില്ലെങ്കിലും വിഷമമില്ല: എം എം മണി

ഉടുമ്പന്‍ ചോലയില്‍ കെ കെ ജയചന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികാകുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പ്രതികരണം

Published

|

Last Updated

തൊടുപുഴ  | വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മത്സരിച്ചില്ലെങ്കില്‍ വിഷമമില്ലെന്നും എം എം മണി പ്രതികരിച്ചു. എം എം മണിക്ക് സീറ്റില്ലെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു എംഎം മണിയുടെ പ്രതികരണം.

ഉടുമ്പന്‍ ചോലയില്‍ കെ കെ ജയചന്ദ്രന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികാകുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പ്രതികരണം. സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും എംഎം മണിയുടെ പേര് മാത്രമായിരുന്നു സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് കെ കെ ജയചന്ദ്രനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു

നിങ്ങള്‍ പറയുമ്പോഴാണ് ഇതെല്ലാം അറിയുന്നത്. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ. ആരോഗ്യപ്രശ്നങ്ങളുള്ള കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടില്ല, എല്ലാവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ കാണുമല്ലോ ഇനി മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ വിഷമമില്ലെന്നും എംഎം മണി പറഞ്ഞു

 

Latest