Kerala
കേരള സര്‍വകലാശാല കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐ തേരോട്ടം; കെഎസ്യുവിന് തിരിച്ചടി
ആലപ്പുഴ ജില്ലയില്‍ 18 കോളജുകളിലെയും യൂണിയന്‍ സാരഥ്യംഎസ്എഫ്‌ഐയ്ക്ക്
തിരുവനന്തപുരം| കേരള സര്‍വ്വകലാശാലയിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ തേരോട്ടം. കേരള സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്ന 71 കോളജുകളില്‍ 62 ഇടത്തും എസ്എഫ്‌ഐക്കാണ് വിജയം. കെഎസ്യുവിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. കെഎസ്യുവിന് വലിയ തിരിച്ചടി സംഭവിച്ചത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയില്‍ ഒരു കോളജ് യൂണിയനും നേടാന്‍ കെഎസ്യുവിന് കഴിഞ്ഞില്ല.
ആലപ്പുഴ ജില്ലയില്‍ 18 കോളജുകളിലെയും യൂണിയന്‍ സാരഥ്യംഎസ്എഫ്‌ഐയ്ക്ക് സ്വന്തം. 14 കോളജുകളില്‍ കെഎസ്യു നോമിനേഷന്‍ പോലും സമര്‍പ്പിച്ചിരുന്നില്ല.തിരുവനന്തപുരം ജില്ലയിലും കെഎസ്യുവിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കൈവശമുണ്ടായിരുന്ന നാല് കോളേജ് യൂണിയനുകളും കെഎസ്യുവിന് നഷ്ടമായി.
തിരുവനന്തപുരം ജില്ലയിലെ 31 കോളജുകളില്‍ 29 കോളജ് യൂണിയനുകളിലും എസ്എഫ്‌ഐ വിജയം നേടി. കൊല്ലം ജില്ലയിലെ 18 കോളജുകളില്‍ 12 ഇടത്തും എസ്എഫ്‌ഐയാണ് യൂണിയന്‍ ഭരണം സ്വന്തമാക്കിയത്. പത്തനംതിട്ട ജില്ലയിലും കെഎസ്യുവിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പോളിടെക്‌നിക്, സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും കെഎസ്യുവിന് തിരിച്ചടി നേരിട്ടിരുന്നു.
അതേസമയം, കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേടിയ വിജയം സര്‍ക്കാരിനെതിരായ വിധിയെഴുത്താണെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് പറഞ്ഞു.എസ്എഫ്‌ഐയുടെ ഉജ്വല വിജയം യുഡിഎഫ് സര്‍ക്കാരിന്റെ അഹങ്കാരത്തിന് ലഭിച്ച മറുപടിയാണെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി.
Content Highlights: The Students Federation of India recorded a massive victory in the Kerala University college union elections, winning 62 out of 71 colleges. The Kerala Students Union faced severe setbacks across multiple districts, notably winning zero unions in Alappuzha. SFI leaders hailed the victory as a strong mandate from the student community.

