Connect with us

Kerala

പതിനാറുകാരിയ്ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം; കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

എക്‌സറേ കൗണ്ടറില്‍ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരനായ ഷാഹുല്‍ ഹമീദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

Published

|

Last Updated

പത്തനംതിട്ട| കോന്നി മെഡിക്കല്‍ കോളജില്‍ പതിനാറുകാരിയ്ക്ക് 86കാരിയുടെ എക്‌സറേ റിസള്‍ട്ട് മാറി നല്‍കിയ സംഭവത്തില്‍ നടപടി. എക്‌സറേ കൗണ്ടറില്‍ ജോലി ചെയ്തിരുന്ന താത്കാലിക ജീവനക്കാരനായ ഷാഹുല്‍ ഹമീദിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കോന്നി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റേതാണ് നടപടി.

സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, ചികിത്സാ പിഴവുണ്ടായെന്ന ആരോപണത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്.

ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് എക്‌സ്‌റേ എടുക്കാന്‍ പോയപ്പോള്‍ 86വയസ്സുള്ള മറ്റൊരു രോഗിയുടെ എക്‌സ്‌റേ ഫിലിം മാറി നല്‍കിയെന്നും, ഇത് ശ്രദ്ധിക്കാതെ ഡോക്ടര്‍ പരിശോധന നടത്തി മരുന്ന് കുറിച്ചുനല്‍കിയെന്നുമുള്ള മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും സ്ഥലം എസ് എച്ച് ഒയോടും ബാലാവകാശ സംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

Content Highlights:
A temporary staff member at Konni Medical College was suspended following a severe X-ray report mix-up involving a 16-year-old patient. The Kerala State Commission for Protection of Child Rights registered a suo motu case regarding the medical negligence. Reports have been demanded from officials.

 

---- facebook comment plugin here -----

Latest