Connect with us

Kerala

ആന്റോ അഗസ്റ്റിനെ എക്സൈസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും; കസ്റ്റഡി കാലാവധി ഉച്ചയ്ക്ക് അവസാനിക്കും

ചോദ്യം ചെയ്യലുമായി ആന്റോ സഹകരിക്കുന്നുണ്ടെങ്കിലും മദ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

Published

|

Last Updated

കൊച്ചി|അനധികൃതമായി മദ്യം കൈവശം വെച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്‌സൈസ് പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലുമായി ആന്റോ സഹകരിക്കുന്നുണ്ടെങ്കിലും മദ്യം കണ്ടെത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

എക്‌സൈസിന് അനുവദിച്ച 24 മണിക്കൂര്‍ കസ്റ്റഡി കാലാവധി ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അവസാനിക്കും. തുടര്‍ന്ന് വൈദ്യപരിശോധന പൂര്‍ത്തിയാക്കി ആന്റോ അഗസ്റ്റിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റും.

മദ്യം പിടിച്ചെടുത്ത വാഴവറ്റയിലെ 32 മുറികളുള്ള വീട് തന്റെ ഭാര്യമാതാവ് ലില്ലി ജോസിന്റെ പേരിലുള്ളതാണെന്നാണ് ആന്റോ അഗസ്റ്റിന്‍കോടതിയില്‍ വാദിക്കുന്നത്. എന്നാല്‍ വീട് ആന്റോയുടെ പേരിലാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളും തെളിവുകളും ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം.

Content Highlights:
The Excise special team will interrogate Reporter TV owner Anto Augustine today regarding illegal liquor possession. His 24-hour custody period expires at noon, after which he will be produced before the magistrate and remanded. Investigators are gathering evidence to counter his claims about property ownership.

---- facebook comment plugin here -----

Latest